പഠിക്കാം ജയിക്കാം സന്തോഷത്തോടെ

വരുന്ന പരീക്ഷക്ക് എങ്ങിനെ സ്മാർട്ട് ആയി പഠിക്കാം ?

വിജയിക്കാനാണ് നിങ്ങൾ ജന്മമെടുത്തത് – അത് ജീവിതത്തിലായാലും പരീക്ഷയിലായാലും. ഏതു വിജയവും സ്വന്തമാക്കാനുള്ള  കഴിവും പ്രാപ്തിയും നിങ്ങളിൽത്തന്നെ ഉണ്ട്. ഈ സത്യം പലർക്കും അറിയില്ല. പ്രപഞ്ചത്തിലെ പ്രപഞ്ചബുദ്ധിയുടെ ഒരു കണിക നിങ്ങളിൽ പ്രകാശിക്കുന്നുണ്ട്. ആ ശക്തിയെ തിരിച്ചറിയുകയേവേണ്ടൂ. ആ മഹാശക്തി നിങ്ങൾക്ക് വേണ്ട വിജയവും സന്തോഷവും സ്വന്തമാക്കാൻ സഹായിച്ചുകൊണ്ടേയിരിക്കുന്നു. ഇതു തിരിച്ചറിഞ്ഞുകൊണ്ട് പരീക്ഷയെഴുതാൻ തുനിയുന്നവർക്ക്‌ വിജയം സുനിശ്ചിതമാണ്.

പഠനങ്ങൾ പലവിധം ഉണ്ട്. പക്ഷെ എങ്ങിനെയൊക്കെ പഠിച്ചാൽ ഒരു പരീക്ഷയിൽ വിജയിക്കാം? പക്ഷെ എങ്ങിനെയൊക്കെ പഠിച്ചാൽ ഒരു പരീക്ഷയിൽ വിജയിക്കാം? എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം, മാതാപിതാക്കൾ ആത്മവിശ്വാസം പകർന്നു നൽകി എങ്ങിനെയാണ് മക്കൾക്കൊപ്പം നിൽക്കേണ്ടത് എന്നും നോക്കാം.

കൗമാരകാലഘട്ടം കുട്ടികളിൽ ശാരീരികവും വൈകാരികവും ആയുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഇത് അവരുടെ ഉള്ളിൽ തന്നെ ഒട്ടനവധി  പിരിമുറുക്കങ്ങൾ സൃഷ്ടിക്കുന്നു. ഇതുമൂലം കുട്ടികൾ പഠനത്തിൽ നിന്ന് പെട്ടെന്ന് പിന്നോക്കം പോവുകയും ആത്മവിശ്വാസം നഷ്ടപ്പെടുകയും പിന്നീട് ഒന്നും പഠിച്ചാൽ ശരിയാവില്ല എന്ന നിലപാടിൽ എത്തുകയും ചെയ്യുന്നു. മക്കളുടെ വ്യക്തിത്വം ശരിയായ രീതിയിൽ മനസ്സിലാക്കുകയും അവരുടെ പ്രശ്നങ്ങളെ മനസ്സിരുത്തി പഠിക്കുകയും ചെയ്‌താൽ, അച്ഛനമ്മമാർക്ക് മക്കളെ നന്നായി സഹായിക്കാൻ പറ്റും. അത് ലഭിക്കുന്ന മക്കൾക്ക്  ജീവിതത്തിൽ ഉന്നതവിജയം നേടാനും കഴിയും.

ഇനിയുള്ള 2 മാസം കൃത്യമായ ടൈംടേബിളിലൂടെ ചിട്ടയായി പഠിക്കുവാനും, ശാസ്ത്രീയമായ ടെക്‌നിക്‌സ് ഉപയോഗിച്ച് പഠനം ഒരു ഭാരം ആകാതെ, രസകരമായ രീതിയിൽ കൊണ്ടുപോകുന്നത് എങ്ങിനെ എന്നു പരിചയപ്പെടുത്തുകയാണ് പ്രശസ്ത സൈക്കോളജിസ്റ്റും ലൈഫെകോച്ചുമായ   Dr. ലിസ്സി ഷാജഹാൻ. Dr. ലിസ്സി ഷാജഹാൻ ഒരു മികച്ച  മൈൻഡ് പവർ ട്രെയ്നറും ആണ്.

 

എന്തൊക്കെയാണ് കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ?

blog_image_11 . പഠിക്കുന്നതെല്ലാം മറന്നു പോകുന്നു.

“എല്ലാവരും പറയുന്നു ഞാൻ നന്നായി പഠിക്കുന്നു എന്ന്. പക്ഷെ എന്നിട്ടും ഞാൻ എന്തേ തോറ്റു പോവുന്നു? എന്റെ മാർക്ക് മാത്രം എന്തുകൊണ്ട് പിന്നോക്കം പോവുന്നു? ” പല കുട്ടികളേയും രക്ഷകർത്താക്കളേയും അലട്ടുന്ന ഒരു പ്രശ്നം ആണിത്. പഠിക്കുന്ന വിഷയത്തിൽ interest ഇല്ലാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കണ്ട സിനിമയെ കുറിച്ചോ, പിക്നിക്കിനു പോയ സ്ഥലത്തെ കുറിച്ചോ ചോദിച്ചാൽ നമ്മുക്ക് തുടക്കം മുതൽ ഒടുക്കം വരെയുള്ള കഥ ഓർത്തെടുക്കാൻ സാധിക്കും. പക്ഷേ പഠിക്കുന്ന വിഷയങ്ങൾ ഇതുപോലെ ഓർമ്മയിൽനിൽക്കാത്തത്  അതിൽ interest ഇല്ലാത്തതു കൊണ്ടാണ്. നാം മുഴുവൻ ശ്രദ്ധ നൽകുന്ന നൽകുന്ന കാര്യങ്ങൾ മാത്രമാണ് long term memory ലേക്ക് പോവുക. അല്ലാത്ത പക്ഷം ഓർക്കാൻ കഴിയാതെ വരികയും റിസൾട്ട് മോശമാവുകയും ചെയ്യും.

എങ്ങിനെ പഠിക്കണം എന്ന് അറിയാത്ത അവസ്ഥയിലും മറവി തന്നെയാണ് വില്ലൻ. ഓരോ കുട്ടിയുടേയും പ്രധാന രീതി വ്യതിയാസപ്പെട്ടിരിക്കുന്നു. ചില കുട്ടികൾ കേട്ടു പഠിക്കുന്നു – ഇവർ  ഓഡിറ്റോറി ലീർണേഴ്‌സ് ആണ്. ഇവർ വായിച്ചു പഠിക്കുന്നതു നന്നായിരിക്കും. കാരണം, ഈ കുട്ടികൾ വായിക്കുന്നതു ഇവർ തന്നെ കേട്ടു അത് മനസ്സിൽ പതിയുന്നു. ഇനി മറ്റു ചില കുട്ടികൾ വിഷ്വൽ ലീർണേഴ്‌സ് ആയിരിക്കും. ഇവർക്ക് വരച്ചു പഠിക്കണം. മൈൻഡ് മാപ്പ് പോലുള്ള ചിത്രങ്ങളിലൂടെ സങ്കീർണ്ണമായ കോൺസെപ്റ്റസ് ഇവർക്ക് അനായാസം പഠിച്ചെടുക്കാൻ സാധിക്കും. ചില കുട്ടികൾക്ക് എഴുതി പഠിക്കണം. ഇക്കൂട്ടർ kinesthetic ലീർണേഴ്‌സ് ആണ്.

2 . നന്നായി പഠിച്ചാലും result എന്തുകൊണ്ട് കിട്ടുന്നില്ല?

പഠിച്ച കാര്യങ്ങൾ എങ്ങിനെ എഴുതണം (Presentation Skills) എന്ന് അറിയാത്തത്  കാരണവും പഠിച്ചതൊക്കെയും കുട്ടികൾ മറന്നുപോവുന്നു. ആത്മവിശ്വാസം ഇല്ലാത്ത കുട്ടികൾക്കും പഠിച്ചത് പെട്ടെന്നു മറവിയിലേക്കു ആണ്ടുപോവുന്നു. എനിക്ക് എഴുതി ഫലിപ്പിക്കാൻ പറ്റുമോ, ഞാൻ എഴുതിയാൽ ശരിയാവുമോ എന്ന് സ്വയം സംശയപ്പെടുന്നു. പിന്നെ “എനിക്ക് ഇത്രെയൊക്കെയേ പഠിക്കാൻ കഴിവുള്ളു” എന്ന limiting belief.  

3 . അകാരണമായ ഭയം

പുറംലോകത്തിനു normal ആയ കാര്യങ്ങൾ കുട്ടികളെ ഭയപ്പെടുത്തുന്നു. ഉദാഹരണത്തിന് പരീക്ഷ ഭയം, കൂട്ടുകാരെ ഭയം, അധ്യാപകരെ ഭയം, മാർക്ക് കുറയുമോ എന്ന ഭയം. ഈ പേടികൾ കൊണ്ടെത്തിക്കുന്നത് മറവിയിലേക്കും, മോശം presentation skills ലും, മോശം മാർക്ക് കിട്ടുന്നതിലും ആണ്.

പ്രതിവിധികൾ എന്തൊക്കെ? എങ്ങിനെ ഉന്നത പരീക്ഷാവിജയം നേടാം ?

ആദ്യമായി ചെയ്യാൻ സാധിക്കുന്നത് ഒരു academic goal സെറ്റ് ചെയ്യുകയാണ്. വരുന്ന 3 മാസം പരീക്ഷക്കുവേണ്ടി, ശാസ്ത്രീയമായ guidance ലൂടെ ഒരു goal സെറ്റ് ചെയ്യുകയാണെങ്കിൽ പഠനം ഭാരമാകാതെ, syllabus ഉള്ളത്രെയും പോർഷൻ പഠിക്കാനും 3-4 revision ചെയ്യുവാനും സാധിക്കും. നല്ല self confidence ഓടെ എക്സാം എഴുതി വിജയിക്കാൻ സാധിക്കും.

Self confidence കൂട്ടാനുള്ള വഴികൾ

Trust yourself, believe in  yourself. എനിക്കിതു ചെയ്യാൻ സാധിക്കും, ഞാൻ ഈ പരീക്ഷ പാസ്സാവും- എന്ന വിശ്വാസം ആദ്യം മനസ്സിൽ സ്ഥാപിച്ചെടുക്കുക. ഇത്തരം positive affirmations മനസ്സിലേക്ക് കൊടുക്കുക. പല ആവർത്തി ഈ വരികൾ ഉരുവിടുക, എഴുതി വക്കുകയും ആവാം. പിന്നെ exam കഴിഞ്ഞാൽ എന്തൊക്കെ future plans എന്നുള്ള ഒരു vision board ഉണ്ടാക്കുക. ഉദാഹരണം, exam പാസ്സായാൽ നല്ല കോഴ്സ്നു ചേരാം, നല്ല ജോലി വാങ്ങാം, ഏതെല്ലാം സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാം എന്നുള്ള ഒരു വിഷൻ vision board ഉണ്ടാക്കുക. രാവിലെ ഉണർന്നു കഴിഞ്ഞും, രാത്രി ഉറങ്ങുന്നതിനു മുൻപും പലവുരു ഈ vision board നോക്കി positive affirmations മനസ്സിലേക്ക് കൊണ്ടുവരിക. Confidence booster  ആയിട്ടു വേണം ഈ positive affirmations ഉം  vision board നേയും മനസ്സിലാക്കേണ്ടത്.

blog_newspaper_1

മറവിയകറ്റാൻ re -vision (Revision അല്ല!!)

പരീക്ഷയുടെ പ്രധാന വില്ലിൻ മറവിയാണെന്നു നേരത്തെ പറഞ്ഞുവല്ലോ. ഇനി memory enhancement skills എന്തൊക്കെയാണെന്നു നോക്കാം.  Re-vision technique എന്നാൽ പഠിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ ഓർത്തെടുക്കാൻ ശ്രമിക്കലാണ്. Re-visualize ചെയ്യലാണ് റിവിഷൻ. അല്ലാതെ re-learning അല്ല, re-reading ഉം അല്ല. മറിച്ചു മനസ്സിൽ പലപ്പോഴായി r e-visualize ചെയ്യലാണ് റിവിഷൻ. Re-visualize  ചെയ്യാൻ ശാസ്ത്രീയമായ intervals ഉണ്ട്. ഇന്ന് പഠിച്ചത് നാളെ, 2 ദിവസം കഴിഞ്ഞു, ആഴ്ചയുടെ അവസാനം, പിന്നെ മാസാവസാനം – ഇങ്ങിനെ re-visualize ചെയ്‌താൽ മതി. ഇങ്ങനെ ചെയ്‌താൽ, പരീക്ഷക്ക് തലേന്ന് ഒന്ന് ഓടിച്ചു റിവൈസ് ചെയ്‌താൽ മതിയാവും. ഈ technique ലൂടെ മറവി, മോശം presentation skill എന്ന 2  പ്രശ്നങ്ങളേയും ഒറ്റയടിക്ക് ഇല്ലാതാക്കാൻ കഴിയും. തന്മൂലം പ്രോപ്പർ time management നടക്കുകയും ചെയ്യുന്നു. Revision ചെയ്യുമ്പോൾ mindmap ചിത്രങ്ങൾ വരച്ചു പഠിക്കണം. Mindmap ചിത്രങ്ങൾ subconscious mind നു ഓർത്തിരിക്കാൻ എളുപ്പമുള്ളതാണ്.

Limiting belief എങ്ങനെ എടുത്തു കളയാം?

നമ്മുടെ വിജയത്തിന്റെ പ്രധാന ശത്രു മനസ്സിനുള്ളിലെ limiting beliefs  ആണ്. ആരൊക്കെയോ പണ്ട് പറഞ്ഞ negative കാര്യങ്ങൾ നാം മനസ്സിൽ ഇന്നും കാത്തു സൂക്ഷിക്കുന്നു. Fear factor ആയിട്ട് മനസ്സിനകത്തു പോയ ചില nos ഉം don’ts ഉം അവിടിരുന്നു ചീഞ്ഞഴുകാൻ അനുവദിക്കാതെ അവയെ പാടേ തുടച്ചു ക്ലീൻ ആക്കുക. ആ സ്ഥാനത്തു positive affirmations  implant ചെയ്യുക. Positive affirmations self confidence, self image ഇവ രണ്ടും boost ചെയ്യുകയും , fear-factor, limiting beliefs ഇവയെ നശിപ്പിക്കുകയും ചെയ്യുന്നു. “എനിക്ക് ചെയ്യാൻ കഴിയും, ഞാനീ പരീക്ഷ പേടികൂടാതെ സധൈര്യം നേരിടും” എന്ന positive affirmation മനസ്സിലേക്ക് കടത്തിവിടുന്നു. ഇതുവഴി മനസ്സിന്റെ blueprint  മാറ്റിയിട്ടു നമ്മെപ്പറ്റി ഒരു positive സെല്ഫ്-ഇമേജ് കൊടുക്കുന്നു.

Fear-factor എങ്ങിനെ ഇല്ലാതാക്കാം?

പേടികൾ മാറ്റാൻ relaxation techniques ഉപയോഗിക്കാം. Psychological support ചില സന്ദർഭങ്ങളിൽ ആവശ്യമായി വന്നേക്കാം. നല്ല ഉറക്കം, നല്ല diet, മാതാപിതാക്കളുടെ സപ്പോർട്ട് ഇവയുണ്ടെങ്കിൽ, നന്നായി goal set ചെയ്‌തു പഠിച്ചുകൊണ്ടു പേടികൾ മറികടക്കാൻ പറ്റുംമറികടക്കാൻ പറ്റും.

Concentration കൂട്ടാനുള്ള വഴികൾ

Mindfullness, മെഡിറ്റേഷൻ techniques, yoga യിലെ വൃക്ഷാസനം, breathing techniques – അനുലോമ വിലോമ എന്നീ ടെക്‌നിക്‌സ് concentration നന്നായി വർധിപ്പിക്കുന്നു. Brain Gym techniques നല്ല concentration തരുന്നു. ക്ലോക്ക് ടെക്‌നിക്‌, ക്യാൻഡിൽ ടെക്‌നിക്‌ ഇവ ഉപയോഗിച്ചും കോൺസെൻട്രേഷൻ കൂട്ടാം. Concentration കൂട്ടുകയും, distractions കുറക്കുകയും ചെയ്യാൻ സാധിച്ചാൽ നമ്മൾ ജയിച്ചു.

Distractions എങ്ങിനെ  manage ചെയ്യാം.

പഠിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം distractions ഇല്ലാത്ത ഇടമായിരിക്കണം. അവിടെ ടീവീ, ഗസ്റ്റ്, ലൗഡ്‌മ്യൂസിൿ, റോഡ്-ഫേസിങ് ഇവ പാടില്ല. ഈ മുറിയിലിരുന്ന് മണിക്കൂറുകളോളം പഠിക്കാൻ സാധിക്കുന്ന തരത്തിലായിരിക്കണം ഇതിന്റെ ഇന്റീരിയർ. ചുരുക്കി പറഞ്ഞാൽ distraction free ആയിരിക്കണം. ഒരിക്കലും bedroom ലിരുന്നു പഠിക്കരുത്.

പഠിക്കാൻ തുടങ്ങുന്നതിനു മുൻപായി ഒരു mental exercise  ചെയ്യുക. കണ്ണുകളടച്ചു നന്നായി പഠിക്കുന്നതായിട്ടും, നല്ല മാർക്ക് കിട്ടുമ്പോൾ എല്ലാവരും appreciate  ചെയ്യുന്നതായി visualize  ചെയ്യുക. Always luck will be with me എന്ന് ഉറച്ചു വിശ്വസിക്കുക. Already ഒരു വിജയിയായിരിക്കുന്ന ഫീൽ മനസ്സിനുള്ളിലേക്കു കൊണ്ടുവന്നതിനു ശേഷം പഠിക്കാൻ തുടങ്ങുക.

ഒരു sandwich method ലായിരിക്കണം പഠിക്കേണ്ടതു. രണ്ടു easy subject ന് ഇടയിലായിരിക്കണം ഒരു though subject പഠിക്കേണ്ടത്. Break method- 1/2 മണിക്കൂർ കഴിഞ്ഞു കുറച്ചു വെള്ളം കുടിക്കുക, പത്തുമിനിറ്റ് relax  ചെയ്യുക. ഒരു കാരണവശാലും ടീവീ കാണരുത്. 3 -4 hours പഠിച്ചുകഴിഞ്ഞാൽ, അരമണിക്കൂർ relax  ചെയ്യുക. കണ്ണ് അടച്ചു calming music കേൾക്കുക.

ഒരു student coach നു കുട്ടികളെ നന്നായി guide  ചെയ്യുവാനും, സപ്പോർട്ട് ചെയ്യുവാനും സാധിക്കുന്നു. Fear, limitting belief മാറ്റാനും self കോൺഫിഡൻസ് boost ചെയാനും കഴിയുന്ന ഒരു Student coach ആണ് Dr.Lissy Shajahan. Mindpower, self confidence, concentration, presentation skills എന്നിവ കൂട്ടാനും, time management, distraction management എന്നിവ practice ലൂടെ പരിശീലിപ്പിക്കുന്നു. പരീക്ഷക്ക് തയാറെടുക്കുമ്പോൾ, ഉന്നതവിജയം കൈവരിക്കുവാൻ നിങ്ങള്ക്ക് സാധിക്കട്ടെ. Self encouraging മൈൻഡ് ഉണ്ടായാൽ ജീവിതത്തിലുടനീളം വിജയം നിങ്ങളെ തേടി എത്തും.

 

 

Leave a Reply

Your email address will not be published. Required fields are marked *