Here is my article on – How to Maintain Emotional Wellness at Home and Office. This was published in Kutumbam Magazine in Jan 2022. See the English translation also below.

ദാമ്പത്യം, തൊഴിൽജീവിതം എന്നിവയിൽ വികാര നിയന്ത്രണത്തിന്റെ പങ്ക്
വികാരങ്ങളെ ആരോഗ്യകരമായി മാനേജ് ചെയ്ത് ദാമ്പത്യജീവിതവും തൊഴിൽ ജീവിതവും വിജയകരമാക്കാം
ആള് ഭയങ്കര ഇമോഷണലാ എന്ന് ചിലരെക്കുറിച്ച് പറയാറുണ്ട്. മറ്റുള്ളവരുടെ മുന്നിൽ മറയില്ലാതെ ഏതു ഇമോഷനും വലിച്ചിടുന്നവരാണ് അവർ. ചില ഇമോഷനുകളെ നിയന്ത്രിച്ചു നിർത്തുകയോ മറ്റുള്ളവരിൽ നിന്ന് മറച്ചുപിടിക്കുകയോ വേണം. എപ്പോഴും ഒരു തുറന്ന പുസ്തകം പോലെ പെരുമാറേണ്ടതില്ല. എന്തുകൊണ്ടെന്നാൽ, തീരെ ഇമോഷണലായ ആളുകളോട് കാര്യങ്ങൾ തുറന്നുപറയാനും ആരോഗ്യകരമായ സൗഹൃദം സൂക്ഷിക്കാനും പലരും മടികാണിക്കും.
പാൻഡമിക്കിനു ശേഷം പൊതുവേ ആളുകളുടെ ഇമോഷണൽ സ്ഥിരതയിൽ വ്യത്യാസം വന്നിട്ടുണ്ട്. ലോക്ക്ഡൗണും കോവിഡിനെത്തുടർന്നുള്ള അനിശ്ചിതത്വവുമെല്ലാം ആളുകളെ കൂടുതൽ അസ്വസ്ഥമാക്കുകയും അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ആരോഗ്യം, സാമ്പത്തികപ്രശ്‌നങ്ങൾ എന്നിവയെക്കുറിച്ചുള്ള പേടി എല്ലാവരിലുമുണ്ട്. അത് അവരുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും തൊഴിൽജീവിതത്തിലും സാരമായി ബാധിച്ചിട്ടുണ്ട്.
ഇമോഷനുകൾ പ്രകടിപ്പിക്കാനുള്ളതാണ്. അത് മറച്ചുവെക്കരുത്. എന്നാൽ എല്ലാ ഇമോഷനുകളെയും അതേപടി മറ്റുള്ളവർക്കു മുന്നിൽ പ്രകടിപ്പിക്കുകയുമരുത്. തൊഴിൽസ്ഥലത്ത് സഹപ്രവർത്തകരോടോ മേലുദ്യോഗസ്ഥരോടോ ഒക്കെ ദേഷ്യം തോന്നുന്നത് തികച്ചും സ്വാഭാവികമാണ്. എന്നാൽ അത് അങ്ങനെത്തന്നെ പ്രകടിപ്പിക്കരുത്. അത് നിങ്ങളുടെ ദൈനംദിന ജോലികളെയും എന്തിന് തൊഴിൽസുരക്ഷയെപോലും മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. അഭിപ്രായ വ്യത്യാസങ്ങളോ നിർദ്ദേശങ്ങളോ ഉണ്ടെങ്കിൽ മേലുദ്യോഗസ്ഥരോടായാലും കീഴ്ജീവനക്കാരോടായാലും തുറന്നുപറയാൻ മടി കാണിക്കരുത്. വികാരവിക്ഷോഭങ്ങൾ ഒന്നിനും പ്രതിവിധിയല്ല. കാര്യങ്ങൾ തുറന്നുപറയുക എന്നതാണ് ഏറ്റവും ഉചിതമായ വഴി. അത് മറ്റുള്ളവരെ വേദനിപ്പിക്കാതെ തുറന്നുപറയാനുള്ള കഴിവ് വളർത്തിയെടുക്കുകയാണ് വേണ്ടത്.
കുടുംബജീവിതം വികാരപ്രകടനങ്ങളുടെ പ്ലേ ഗ്രൗണ്ടാണ്. തികച്ചും വ്യത്യസ്തരായ രണ്ട് വ്യക്തികൾ ഒരു കുടക്കീഴിൽ കഴിയുന്നതിന്റെ പൊരുത്തക്കേടുകൾ തീർച്ചയായും ഉണ്ടാകാം. ഓരോരുത്തരും മാറിമാറി ഇമോഷണലാവുകയും വഴക്കുണ്ടാകുകയും ചെയ്യുന്നത് സാധാരണമാണ്. എന്നാൽ ഈ വികാരപ്രകടനങ്ങൾ അമിതമാകുന്നത് ബന്ധങ്ങളിൽ വിള്ളലുകളുണ്ടാകാൻ ഇടയാക്കും. ആരോഗ്യകരമായ കുടുംബബന്ധം സാധ്യമല്ലാത്ത ഒരു ഘട്ടത്തിലേക്ക് ഇത് കൊണ്ടെത്തിക്കാം. അതിനാൽ ഏറ്റവും ശ്രദ്ധാപൂർവം വേണം കുടുംബബന്ധങ്ങളിൽ ഇമോഷനുകളെ കൈകാര്യം ചെയ്യാൻ.
വികാരനിയന്ത്രണം സാധ്യമാക്കാനുള്ള വഴികൾ
വികാരങ്ങൾ മാറ്റിവെച്ച് നമുക്ക് പ്രവർത്തിക്കാനാവില്ല. എന്നാൽ അവയെ നിയന്ത്രിക്കാൻ കഴിയും. നമ്മുടെ ചിന്തകൾക്കനുസരിച്ചാണ് നമ്മുടെ വികാരങ്ങൾ രൂപപ്പെടുന്നത്. നല്ല ചിന്തകൾ തെരഞ്ഞെടുക്കാനുള്ള വിവേചനബുദ്ധി മനുഷ്യനു മാത്രമുള്ളാണ്. അതുകൊണ്ട് മനസ്സിൽ പരമാവധി നല്ല ചിന്തകൾക്ക് മാത്രം ഇടംനൽകാൻ ശ്രമിക്കുക.
നമ്മൾ ഇമോഷണലി ഫിറ്റാണോ അല്ലെങ്കിൽ എത്രമാത്രം ഇമോഷണലാണ് എന്ന് തിരിച്ചറിയാൻ ശ്രമിക്കുന്നത് വളരെ നല്ലതാണ്. അതിനനുസരിച്ച് മറ്റുള്ളവരോടുള്ള ഇടപെടലിൽ ശ്രദ്ധപുലർത്താൻ നമുക്ക് കഴിയും.
ദേഷ്യമോ, സങ്കടമോ, ഉത്കണ്ഠയോ പോലുള്ള വികാരങ്ങൾ അമിതമായി ഉണ്ടാകുന്ന സമയങ്ങളിൽ ഒരു ഇമോഷണൽ ഹോളിഡേ എടുക്കുന്നത് നല്ലതാണ്. മറ്റെല്ലാം മറന്ന് പൂർണ്ണ അവധിയെടുക്കുന്ന ഒരു ദിവസം. അന്ന് നന്നായി ഉറങ്ങിയും, ഭക്ഷണം കഴിച്ചും പുസ്തകം വായിച്ചും സിനിമ കണ്ടുമൊക്കെ നിങ്ങൾക്ക് ആസ്വദിക്കാം. പൂർണ്ണമായും നിങ്ങൾക്കായി മാറ്റിവെച്ചൊരു ദിവസം.
ഇമോഷണൽ അവെയർനെസ് ഉണ്ടാക്കുക എന്നതാണ് മറ്റൊരു പരിഹാരമാർഗം. നമ്മുടെ ഇമോഷനെ മനസ്സിലാക്കുക, ഇപ്പോൾ എന്ത് ഇമോഷനിലൂടെയാണ് കടന്നുപോകുന്നത് എന്ന് തിരിച്ചറിയുക എന്നിവ പ്രധാനമാണ്. എങ്കിൽ മാത്രമേ അവയെ നിയന്ത്രിച്ചുനിർത്താനാവൂ.
ഹാപ്പിനെസ് ജാർ- നമ്മളെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞ നല്ല കാര്യങ്ങളും നമുക്ക് സന്തോഷം തരുന്ന കാര്യങ്ങളും ചെറിയ പേപ്പർ കഷ്ണങ്ങളിൽ എഴുതി ഒരു ജാറിൽ സൂക്ഷിക്കുക. മൂഡ് മോശമാകുന്ന സമയങ്ങളിൽ അതെടുത്ത് വായിച്ചുനോക്കുന്നത് നിങ്ങൾക്ക് സന്തോഷവും ആത്മവിശ്വാസവും തരും.
പ്രാർത്ഥന, യോഗ, വ്യായാമം, നല്ല ഭക്ഷണം എന്നിവ ശീലമാക്കുന്നതും ഇമോഷണൽ സ്ഥിരത കൈവരിക്കുന്നതിന് സഹായിക്കും.
അനാവശ്യമായി സംസാരിക്കുന്നതുകൊണ്ടാണ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്. പ്രശ്‌നമുണ്ടാക്കിയ വിഷയത്തെക്കുറിച്ച് അമിതമായി സംസാരിക്കുന്നതിനു പകരം മാറിനിന്ന് പ്രശ്‌നങ്ങളെ കാണാനും മറ്റുള്ളവരുടെ കാഴ്ചപ്പാടിൽ നിന്ന് നോക്കാനും ശ്രമിച്ചാൽ പല പ്രശ്‌നങ്ങളെയും മുളയിലേ നുള്ളാൻ കഴിയും.
അനാവശ്യമായി ഇമോഷണലാകുന്നത് തടയാൻ നല്ല കേൾവിക്കാരാകുന്നതും സഹായിക്കും. നമ്മൾ മാത്രം സംസാരിച്ചുകൊണ്ടിരുന്നാൽ വിഷയത്തിന് ഒരന്ത്യവും ഉണ്ടാകില്ല. മറ്റുള്ളവർക്കു പറയാനുള്ളതു കൂടി കേൾക്കാൻ തയ്യാറായാൽ ചിന്തകൾക്ക് വ്യക്തത വരും.
എന്തിന് എപ്പോൾ എങ്ങനെ പ്രതികരിക്കണം എന്നത് നമ്മുടെ ചോയ്‌സാണ്. ആവശ്യമുള്ളതിനു മാത്രം, ആലോചിച്ചു, അനുയോജ്യമായി പ്രതികരിക്കുക.
ജീവിതപങ്കാളി എപ്പോഴും നമ്മൾ പ്രതീക്ഷിക്കുന്ന പോലൊരാളായിരിക്കില്ല. അവർ മറ്റൊരു വ്യക്തിയാണ്. അവരുടെ കുറ്റങ്ങളെ മാത്രം ശ്രദ്ധിക്കാതെ അവരുടെ നല്ല വശങ്ങളെക്കുറിച്ചും ആലോചിക്കുക. അവരെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ജഡ്ജ്‌മെന്റൽ ആവാതിരിക്കുകയും ചെയ്യുക.
നമ്മുടെ ഇമോഷനുകളെയും മാനസികസമ്മർദ്ദങ്ങളെയും വെന്റിലേറ്റ് ചെയ്യാനുള്ള വഴി കണ്ടെത്തുക. അത് മറ്റുള്ളവരുടെ മേലിലല്ല തീർക്കേണ്ടത്, എനിക്ക് എന്റേതായ മാർഗങ്ങളുണ്ടെന്നു മനസ്സിലാക്കുക.
ദുർബലർക്ക് ക്ഷമിക്കാൻ കഴിയില്ല, ശക്തരാണ് ക്ഷമിക്കുക എന്ന് തിരിച്ചറിയുക. ദുർബലരായവർ വീണ്ടും വീണ്ടും പ്രശ്‌നങ്ങളുണ്ടാക്കുകയും പരാതികൾ പറയുന്നത് തുടരുകയും ചെയ്യും. അതിനാൽ ദുർബലരോട് ക്ഷമിച്ചും ആവശ്യമെങ്കിൽ അവഗണിച്ചും സ്വയം ശക്തരാകാൻ ശ്രമിക്കുക.
നെഗറ്റീവായ ആളുകളിൽ നിന്ന് മാറിനിൽക്കുന്നതും നിങ്ങളുടെ ഇമോഷനുകൾ അതിരുകടക്കാതിരിക്കാൻ നല്ലതാണ്.
മോശം അനുഭവങ്ങളെ വളരെ കാര്യമായി വിശദീകരിക്കാതിരിക്കുക. അവയെ ചെറിയ വാചകങ്ങളിൽ പറഞ്ഞ് അവസാനിപ്പിക്കുക. പകരം സന്തോഷം തരുന്ന, നല്ല കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരിക്കുക.
മറ്റുള്ളവർക്ക് നമ്മുടെ അടുപ്പം പ്രയോജനപ്രദവും സന്തോഷം നൽകുന്നതുമാക്കുക.
ഇമോഷണൽ വിഷയങ്ങളിൽ സെൻസിസിബിളും സെൻസിറ്റീവും ആയിരിക്കുക.
സ്വന്തം പ്രവൃത്തികളെ ന്യായീകരിക്കുന്നത് ഒഴിവാക്കുക. നമ്മുടെ പ്രവൃത്തികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക. അതിന് മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കുക.
പങ്കാളികളെയോ, സഹപ്രവർത്തകരെയോ വിമർശിക്കുന്നത് ഒഴിവാക്കുക. അവരുടെ തെറ്റുകളെക്കുറിച്ച് അനുയോജ്യമായ രീതിയിൽ പറഞ്ഞ് മനസ്സിലാക്കാം. എന്നാൽ വിമർശനം എപ്പോഴും ശത്രുത സൃഷ്ടിക്കുകയേ ഉള്ളൂ.
തൊഴിലിടത്തിലെ പ്രശ്‌നങ്ങൾ അവിടെത്തന്നെ കൈകാര്യം ചെയ്യുക. അവ വീട്ടിലേക്ക് എടുക്കാതിരിക്കുക. അതിനായി കൂടെയുള്ളവരുടെ സഹായം തേടുക.
സാമൂഹ്യബന്ധങ്ങൾ കൂട്ടുന്നത് വികാര നിയന്ത്രണത്തെ സഹായിക്കും.
മറ്റുള്ളവരെ മാറ്റിയെടുക്കാൻ ശ്രമിക്കരുത്. മറ്റൊരാളെ നമുക്ക് ഒരിക്കലും മാറ്റിയെടുക്കാൻ കഴിയില്ല. നിങ്ങളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നോക്കുന്നതാണ് ഉചിതം.
English translation of the above Malayalam article published in Kutumbam Magazine Jan 2022.
The Role of Emotion Control in Marriage and Career
Emotions can be managed in a healthy way to make a successful marriage and career
Some people say that people are terribly emotional. They are the ones who pull any emotion without a veil in front of others. Some emotions need to be controlled or hidden from others. It doesn’t always have to act like an open book. This is because many people are reluctant to open up and maintain healthy friendships with extremely emotional people.
After the pandemic, there has been a change in the emotional stability of people in general. The lockdown and the uncertainty surrounding Covid have made people even more upset and affected their mental health. Everyone has fears about health and financial problems. It has seriously affected their personal, family, and professional lives.
Emotions are to be expressed. Do not hide it. But do not express all emotions in front of others in the same way. It is only natural to feel angry with co-workers or superiors in the workplace. But do not express it that way. It is likely to adversely affect your daily work and why not even job security. If there are differences of opinion or suggestions, do not hesitate to speak openly with your superiors or subordinates. Emotions are not the answer to anything. The most appropriate way is to be open about things. It’s important to develop the ability to express yourself without hurting others.
Family life is a playground for emotions. There can be inconsistencies between two completely different people living under one umbrella. It is normal for everyone to take turns getting emotional and arguing. But overuse of these emotions can lead to marital discord. This can lead to a stage where a healthy family relationship is not possible. So one should be very careful to deal with emotions in family relationships.
Ways to make Emotion Control Possible
We cannot work without emotions. But they can be controlled. Our emotions are shaped by our thoughts. Only man has the discernment to choose good thoughts. So try to keep only the best thoughts in mind.
It is good to try to identify whether we are emotionally fit or just how emotional we are. Accordingly, we can focus on our interaction with others.
It is a good idea to take an emotional holiday when you have feelings of anger, sadness, or anxiety. A day to forget everything else and take a full vacation. You can sleep well that day, eat, read a book and watch a movie. A day completely set aside for you.
Another solution is to create emotional awareness. It is important to understand our emotions and to identify what emotions we are going through now. Only then can they be controlled.
Happiness Jar- Write down the good things that others have said about us and the things that make us happy in small pieces of paper and keep them in a jar. Reading it in times of bad mood will give you joy and confidence.
Practicing prayer, yoga, exercise, and good eating habits can also help to achieve emotional stability.
Many problems are caused by talking unnecessarily. Instead of talking too much about the subject that caused the problem, trying to look at the problem from the other side and look at it from the perspective of others can pinpoint many problems.
Being a good listener also helps to prevent you from becoming unnecessarily emotional. If we were the only ones talking, there would be no end to the subject. Thoughts become clearer when you are willing to listen to what others have to say.
It is our choice as to why, when and how to respond. Only think, respond appropriately.
The life partner may not always be the one we expect. They are another person. Think not only of their faults but also of their positive aspects. Encourage and acknowledge them and do not be judgmental.
Find a way to ventilate our emotions and stress. It’s not up to others, I know I have my own way.
The weak can not forgive, and the strong realize that they are trying. The weak will cause problems again and again and continue to complain. So try to empower yourself by forgiving the weak and ignoring them if necessary.
Staying away from negative people is also good for keeping your emotions from overflowing.
Do not explain bad experiences too much. Conclude by saying them in short sentences. Explain more about the good things that make you happy instead.
Make our closeness to others useful and joyful.
Be sensitive and sensitive in emotional matters
Avoid justifying your own actions. Take responsibility for our actions. Do not blame others for it.
Avoid criticizing partners or colleagues. Let them understand their mistakes in an appropriate way. But criticism always creates animosity.
Deal with workplace problems right there. Do not take them home. Seek the help of those who are with you for that.
Increasing social connections can help control emotions.
Do not try to replace others. We can never replace someone else. It is advisable to try to make the necessary changes in yourself. Here is an article of mine with a video on how to stay ultra motivated (Malayalam Youtube Video). Please do subscribe to my Youtube channel for more videos and psychological insights on how the mind functions.
Get in touch with me Dr. Lissy Shajahan for an emotional wellness coaching session at lissyshaj@gmail.com or please call me at +91- 8281049198 for an appointment.