Before the examination here are some tips you need to care about.
What you need to focus for exams – പരീക്ഷാ ദിവസങ്ങളില്‍ എന്തൊക്കെ ശ്രദ്ധിക്കണം ?
പരീക്ഷയോടടുത്ത ദിവസങ്ങളിലും പരീക്ഷാ ദീവസങ്ങളിലും പ്രത്യേക ശ്രദ്ധ വേണം.
പരീക്ഷയോടടുപ്പിച്ചുള്ള ദിവസങ്ങളില്‍ യാത്ര, ചടങ്ങുകള്‍, സന്ദര്‍ശനങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. പരീക്ഷാത്തലേന്ന് വലിച്ചുവാരി പഠിക്കാതെ റിവിഷനു വേണ്ടി തയ്യാറാക്കിയ മെറ്റീരിയലുകള്‍ മാത്രം വായിക്കുന്നതാണ് നല്ലത്. മറന്നുപോകാന്‍ സാധ്യതയുള്ളതും പ്രയാസമുള്ളവയും രണ്ടുമൂന്നു തവണ വായിക്കുക. പരീക്ഷയെക്കുറിച്ചുള്ള മോശം ഓര്‍മ്മകള്‍ മറന്നുകളഞ്ഞ് പോസിറ്റീവായി മാത്രം ചിന്തിക്കുക. ആത്മവിശ്വാസത്തോടെ വിജയം മുന്നില്‍ക്കണ്ട് പരീക്ഷയെഴുതാം.
When You Get the Question Paper for Examination
പരീക്ഷാ ഹാളില്‍ നേരത്തേ എത്തുന്നത് സമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കും. സമാധാനത്തോടെ സീറ്റിലിരുന്ന് നന്നായി ദീര്‍ഘശ്വാസം എടുക്കുക. മനസ്സും ബുദ്ധിയും സ്വസ്ഥമാകാന്‍ ഇത് നല്ലതാണ്. ചോദ്യപ്പേപ്പര്‍ കിട്ടിയാലുടന്‍ അത് മുഴുവന്‍ വായിച്ചുനോക്കണം. അറിയാത്ത ഉത്തരങ്ങളെക്കുറിച്ച് ടെന്‍ഷനാവാതെ അറിയുന്ന മറ്റു ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്. ഓരോ ഉത്തരവും എഴുതിയ ശേഷം കുറച്ച് സ്ഥലം വിടുക. പിന്നീട് മറ്റെന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടെങ്കില്‍ ഇത് പ്രയോജനപ്പെടും. ഉത്തരങ്ങള്‍ക്ക് കൃത്യമായി നമ്പരിടുകയും ഗ്രാഫോ ചിത്രങ്ങളോ ഉണ്ടെങ്കില്‍ അവ ചേര്‍ക്കുകയും ചെയ്യുക. എഴുതിക്കഴിഞ്ഞ ശേഷം ഉത്തരക്കടലാസ് സൂക്ഷ്മമായി നോക്കി ഒന്നും വിട്ടുപോയിട്ടില്ല എന്ന് ഉറപ്പാക്കുക. നല്ല കൈയക്ഷരത്തില്‍ എഴുതാന്‍ ശ്രമിക്കുക. ഉത്തരക്കടലാസ് നോക്കുന്നവര്‍ക്ക് വായിക്കാന്‍ പ്രയാസമുണ്ടായാല്‍ അത് മാര്‍ക്കിനെ ബാധിക്കും. ആവശ്യത്തില്‍ കൂടുതല്‍ എഴുതി സമയം നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കുക. മാര്‍ക്കിനനുസരിച്ച് മാത്രം എഴുതുക.
How to Write the Key Points in the Answer Sheet
പ്രധാന പോയിന്റുകള്‍ എഴുതുമ്പോള്‍ അടിവരയിടുന്നത് പെട്ടെന്ന് ശ്രദ്ധകിട്ടാന്‍ സഹായിക്കും. ഉത്തരം എഴുതുമ്പോള്‍ തുടക്കവും ഒടുക്കവും നന്നാക്കാനും ഉത്തരങ്ങള്‍ക്ക് ഒരു ഘടനയുണ്ടാവാനും ശ്രദ്ധിക്കുക. പുസ്തകത്തിനു പുറത്തുള്ള കാര്യങ്ങള്‍ അറിയാമെങ്കില്‍ എഴുതുന്നത് നല്ലതാണ്. ഒരു കഥയെക്കുറിച്ചോ പുസ്തകത്തെക്കുറിച്ചോ എഴുതുമ്പോള്‍ അതെഴുതിയ ആളെക്കുറിച്ച് കൂടി എഴുതുന്നത് നല്ലതാണ്. ശാസ്ത്രവിഷയങ്ങള്‍ എഴുതുമ്പോഴും ഇതുപോലെ അധിക വിവരങ്ങളും അതുമായി ബന്ധപ്പെട്ട് പുതുതായി നടന്ന കണ്ടുപിടിത്തങ്ങളുമൊക്കെ എഴുതാം. പരീക്ഷാ സമയം കഴിയുന്നതിനു മുന്നേ പരീക്ഷാഹാളില്‍ നിന്നു ഇറങ്ങിപ്പോകാതെ വീണ്ടും വായിച്ചുനോക്കി എന്തെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് പരിശോധിക്കുക.
Tips for Parents
ഈ ദിവസങ്ങളില്‍ രക്ഷിതാക്കളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. കുട്ടികളുടെ ചോദ്യപ്പേപ്പര്‍ പരിശോധിച്ച് അവര്‍ എഴുതിയതും എഴുതാത്തതും കണക്കുകൂട്ടി എത്ര മാര്‍ക്ക് കിട്ടും, കിട്ടില്ല തുടങ്ങിയ കണക്കുകൂട്ടലുകള്‍ നടത്തുന്നത് ഒഴിവാക്കുക. അടുത്ത പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ അവരെ വിട്ടയക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്.
Care your Health and Diet
ആരോഗ്യത്തെക്കുറിച്ചും ശ്രദ്ധവേണ്ട സമയമാണ്. ധാരാളം വെള്ളം കുടിക്കാനും പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക. ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യണം. ഉറക്കം നഷ്ടപ്പെടുത്തി പഠിക്കരുത്. രണ്ടു നേരവും കുളിക്കാനും അയഞ്ഞ വസ്ത്രങ്ങളിട്ട് പഠിക്കാനും ശ്രദ്ധിക്കുക. മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറക്കാന്‍ ഇത് സഹായിക്കും.