Celebrity Coaching – Do you have a Celebrity in You?

സെലിബ്രിറ്റി കോച്ചിങ്

സെലിബ്രിറ്റികളും സാധാരണ വ്യക്തികളാണ്. വ്യക്തിജീവിതത്തിൽ സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെയുള്ളവർ. എന്നാൽ സെലിബ്രിറ്റികളിൽ നിന്ന് പൊതുജനം പ്രതീക്ഷിക്കുന്നത് എപ്പോഴും ചിരിയോടെ, സന്തോഷത്തോടെയുള്ള പ്രത്യക്ഷപ്പെടലാണ്. സെലിബ്രിറ്റികൾ പലപ്പോഴും ആളുകളുടെ റോൾ മോഡലുകളാണ്. ഹീറോ പരിവേഷമാണ് അവർക്കുള്ളത്, പ്രത്യേകിച്ച് കുട്ടികൾക്കിടയിൽ. അതിനാൽ തികഞ്ഞ ഉത്തരവാദിത്തത്തോടെയാവണം പൊതുവിടങ്ങളിലും മാധ്യമങ്ങളിലും ഇടപെടേണ്ടത്. ഇതിൽ പരാജയപ്പെടുമ്പോഴാണ് പലപ്പോഴും ട്രോൾ ചെയ്യപ്പെടുകയും പരിഹാസങ്ങളും അപമാനങ്ങളും നേരിടേണ്ടിവരികയും ചെയ്യുന്നത്.

സ്‌കൂൾ ഓഫ് ലൈഫ് സ്‌കിൽസ് തയ്യാറാക്കിയ സെലിബ്രിറ്റി കോച്ചിങ് എന്ന മൊഡ്യൂൾ സെലിബ്രിറ്റികളുടെ സമൂഹത്തിലെ വ്യക്തിപ്രഭാവം മികച്ചതാക്കി നിലനിർത്തുകയും വൈകാരിക പക്വതയും ഉത്തരവാദിത്തത്തോടെയുള്ള ഇടപെടലും ഉറപ്പാക്കുകയും ചെയ്യുന്നു. നാലു പ്രധാന സ്‌കില്ലുകളാണ് സെലിബ്രിറ്റി കോച്ചിങിൽ ഉൾപ്പെട്ടിരിക്കുന്നത്.

Influencer coaching for any one who wants to become a celebrity in life.
Celebrity Coaching is for anyone who wishes to become an influencer

ഇൻഫ്‌ളുവൻസ് മാസ്റ്ററി Influence Mastery for Celebrity Coaching

ഒരു നടൻ / നടി എന്റർടെയ്‌നർ മാത്രമായാൽ പോരാ, ഇൻഫ്‌ളുവൻസറാവണം. പൊതുജനത്തിന്റെ ചിന്തകളെയും പ്രവൃത്തികളെയും നല്ല ഉദ്ദേശ്യത്തോടെ, നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയുന്നവരാകണം. മറ്റുള്ളവരെ സ്വാധീനിക്കാൻ കഴിയുമ്പോഴാണ് ശരിക്കും അവരുടെ സെലിബ്രിറ്റി പരിവേഷത്തിനു മാറ്റുകൂടുന്നത്. പൊതുവായ വിഷയങ്ങളിൽ അഭിപ്രായം പറയാനും നല്ല ഉദ്ദേശ്യത്തോടെയുള്ള സന്ദേശങ്ങൾ പങ്കുവെക്കാനും സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണം. മികച്ച ഇൻഫ്‌ളുവൻസറാകാനുള്ള പരിശീലനമാണ് ഇൻഫ്‌ളുവൻസ് മാസ്റ്ററി നൽകുന്നത്.

മൈൻഡ് മാസ്റ്ററി

എങ്ങനെ മനസ്സിനെ നിയന്ത്രിക്കാം, പൊതുവിടങ്ങളിലും അല്ലാത്തപ്പോഴും എങ്ങനെ ഉത്തരവാദിത്തത്തോടെ സംസാരിക്കാം എന്നിവ സെലിബ്രിറ്റികൾ ശ്രദ്ധിക്കേണ്ടതുണ്ട്. കരിയറിലെ ഏറ്റക്കുറച്ചിലുകൾ നിങ്ങളുടെ മനസ്സിനെ ബാധിക്കാതെ നോക്കണം. അല്ലെങ്കിൽ അത് നിങ്ങളുടെ പെർഫോമൻസിൽ പ്രതിഫലിക്കും. നഷ്ടപ്പെടുന്ന അവസരങ്ങളെക്കുറിച്ച് വിഷമിക്കരുത്. അവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടത് മനസ്സിലായിരിക്കണം. അതിനുള്ള തയ്യാറെടുപ്പുകളും വേണം. ബ്ലോക്കുകളില്ലാതെ മനസ്സിനെ തുറന്നുവെക്കാൻ കഴിയണം. 11 പ്രോഗ്രാമിങ് ടൂളുകൾ ഉൾപ്പെടുന്ന പരിശീലന മൊഡ്യൂളാണ് മൈൻഡ് മാസ്റ്ററി. മനസ്സിനെ ജയിക്കുക, മാനസികവ്യാപാരങ്ങളെ നിങ്ങളുടെ വരുതിയിലാക്കുക എന്നിവയാണ് ഈ സ്‌കിൽ കൊണ്ടുദ്ദേശിക്കുന്നത്.

വൈബ്രേഷൻ മാസ്റ്ററി

ജീവനുള്ളതും ഇല്ലാത്തതുമെല്ലാം എനർജി വാഹകരാണ്. പോസിറ്റീവ് എനർജിയാണ് നമ്മെ നിലനിർത്തുന്നതും മുന്നോട്ടുനയിക്കുന്നതും. നെഗറ്റീവ് എനർജി തരുന്ന എല്ലാത്തിൽ നിന്നും മാറിനിൽക്കുകയാണ് നാം പൊതുവേ ചെയ്യാറുള്ളത്. സ്ഥിരമായി പോസിറ്റീവ് എനർജി നിലനിർത്താൻ ആർക്കും കഴിയില്ല. ആഗ്രഹങ്ങളും കഴിവുകളുമൊക്കെയുണ്ടെങ്കിലും എല്ലാവർക്കും ഉയരങ്ങളിലെത്താൻ കഴിയാതെ പോകുന്നത് അവരുടെ ലോ വൈബ്രേഷണൽ ഫ്രീക്വൻസി കാരണമാണ്. ഹൈ വൈബ്രേഷണൽ ഫ്രീക്വൻസിയിലെത്തിച്ചേരാനും എനർജി നിലനിർത്തി ലക്ഷ്യങ്ങൾ നേടിയെടുക്കാനും പരിശീലിപ്പിക്കുകയാണ് വൈബ്രേഷൻ മാസ്റ്ററി ചെയ്യുന്നത്.

ഇമോഷണൽ മാസ്റ്ററി

പല തരത്തിലുള്ള ചോദ്യങ്ങൾ, ട്രോളുകൾ എന്നിവ നിരന്തരം നേരിടേണ്ടി വരുന്നവരാണ് സെലിബ്രിറ്റികൾ. തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾ പോലും നേരിടേണ്ടതായി വരും. പലപ്പോഴും മറുപടി പറയാൻ താൽപര്യംതന്നെ കാണില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളെ തന്ത്രപരമായി ഡീൽ ചെയ്യേണ്ടതുണ്ട്. പ്രകോപനപരമായി പ്രതികരിക്കുകയോ ഒന്നുംതന്നെ പറയാതിരിക്കുകയോ ഒക്കെ ചെയ്യുന്നത് നെഗറ്റീവ് പബ്ലിസിറ്റി കൊണ്ടുവരിക മാത്രമല്ല, മാധ്യമങ്ങളും പൊതുജനങ്ങളും അവർക്കിഷ്ടമുള്ള രീതിയിൽ വ്യാഖ്യാനിക്കാനും ഇടയാക്കും. കരിയറിനെയോ വ്യക്തിത്വത്തെയോ ബാധിക്കാത്ത രീതിയിൽ സൂക്ഷ്മമായി വേണം ഇത്തരം സമയങ്ങളിൽ പ്രതികരിക്കാൻ. വൈകാരിക പക്വതയാണ് അതിനാവശ്യം. ഇമോഷനുകളെ ബാലൻസ് ചെയ്ത് സാഹചര്യങ്ങൾക്ക് അനുസരിച്ച് പെരുമാറാനും പ്രതികരിക്കാനും നിങ്ങളെ സഹായിക്കുന്ന സ്‌കില്ലാണ് ഇമോഷണൽ മാസ്റ്ററി.

സെലിബ്രിറ്റി കോച്ചിങിന് ബന്ധപ്പെടാം. Contact Dr. Lissy Shajahan for celebrity coaching in Kochi – +91 82810 49198 +91 99474 51444

Do you have a celebrity in you? Isha Farha Qureshi from Dubai has been mentored by me and here’s a video that we took while visiting a juvenile home in 2018.