
സെലിബ്രിറ്റികൾക്ക് ആവശ്യമായ മാനസിക പിന്തുണ തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിവരുന്നു. പ്രീ-മാരിറ്റൽ കൗൺസലിംഗ് വ്യക്തിഗത കോച്ചിംഗ് എന്നിവയും ഇതിൽ പെടുന്നു.കൗൺസലിങ്ങിൽ പിജി കഴിഞ്ഞു നിൽകുമ്പോൾ സർക്കാർ സർവീസിൽ ജോലി കിട്ടി. ജീവിതത്തിൻറെ സുരക്ഷിതത്വത്തെ കുറിച്ച് ആലോചിച്ചപ്പോൾ സർക്കാർ ജോലി തന്നെയാണ്. എങ്കിലും മനസ്സിൽ ഒരു കുന്ന് ആഗ്രഹങ്ങൾ മൂടി കിടപ്പുണ്ടായിരുന്നു. കരിയില മൂടി കിടന്ന ആഗ്രഹങ്ങൾ പുറത്തേക്ക് എത്തിനോക്കാൻ തുടങ്ങിയപ്പോളാണ് ട്രെയിനർ എന്ന കുപ്പായത്തോട് കൂടുതൽ ഇഷ്ടം തോന്നിത്തുടങ്ങിയത്. ഒരു ട്രെയിനർ ആവുക എന്നത് പാഷനായിരുന്നു. പലപ്പോഴും ട്രെയിനിങ്ങിന് പോയി തിരികെ വരുമ്പോൾ വീണ്ടും ആളുകൾ എത്തിത്തുടങ്ങി. എന്നാപ്പിന്നെ ഇനി വൈകണ്ട എന്നു കരുതി രണ്ടും കൽപ്പിച്ച് 2011ലാണ് ലൈഫ് കോച്ചിംഗ് പ്രൊഫഷൻലേക്ക് പൂർണമായും ഇറങ്ങിയത്.സ്ത്രീകളാണ് പലപ്പോഴും മാനസിക വൈകാരിക പ്രശ്നങ്ങളിൽ പൂർണമായും അകപ്പെട്ടു പോകുന്നത്. സ്വന്തം വിഷമങ്ങൾ ആരോടെങ്കിലും ഒന്നു തുറന്നു പറയാൻ കഴിയാതെ വിഷമിക്കുന്നവരാണ് പലരും. പുറത്തു പറയാൻ കഴിയാത്ത കാര്യങ്ങൾ ഉണ്ടാവും. പ്രൊഫഷണൽ രീതിയിൽ തങ്ങളുടെ പ്രശ്നങ്ങൾ കാണാൻ കഴിയുന്നവർ ഉണ്ടാകണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നിയിട്ടുണ്ട്. ഈ ചിന്തയാണ് അഥവാ പ്രൊഫഷണൽ രീതി ഈ കാര്യത്തിൽ വേണം എന്ന തിരിച്ചറിവിൽ നിന്നാണ് കുറച്ചുകൂടി സീരിയസായി ഇത്തരത്തിൽ ഒരു സംരംഭത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയത്. ഒരു പരിശീലന പരിപാടിയിൽ പങ്കെടുത്താൽ പരമാവധി രണ്ടു മൂന്നു മാസം വ്യത്യാസം സംഭവിച്ചതായി തോന്നിയേക്കും. എന്നാൽ ജീവിതം പൂർണ്ണമായും അർത്ഥവത്തായി മാറണമെങ്കിൽ തുടർച്ചയായി കോച്ചിംഗ് ആവശ്യമാണെന്ന് മനസ്സിലായി. രണ്ടു മൂന്നു ദിവസം കൊണ്ട് ജീവിതം മാറിയവരും ഉണ്ട്.
പെൺ ചിറകുകൾക്ക് കരുത്ത്
വിവാഹശേഷം വീട്ടിൽ ഒതുങ്ങി കൂടുന്ന എത്രയോ സ്ത്രീകളെ നമുക്ക് അറിയാം. നേടിയ വിദ്യാഭ്യാസമോ തൊഴിൽ പരിചയമോ പിന്നീട് ഉപയോഗിക്കാൻ അവസരം ലഭിക്കാത്തവർ, പഠനകാലത്ത് പാട്ടുപാടിയും നൃത്തം ചെയ്തും ചിത്രം വരച്ചും പാറിപ്പറന്നു നടന്നവർ, പെട്ടെന്നൊരുനാൾ ചിറകുകൾ ഒതുക്കി കുടുംബത്തിലേക്ക് ഒതുങ്ങുന്നവർ.
സ്ത്രീ ശക്തികരണം എന്നാൽ പ്രാഥമികമായി സ്ത്രീയുടെ സാമ്പത്തിക ശാക്തീകരണം തന്നെയാണ്. സാമൂഹിക പദവിയും രാഷ്ട്രീയ പദവിയുമൊക്കെ രണ്ടാമത്തെ കാര്യം മാത്രം. കുടുംബത്തിൽ തുല്യപദവി ശബ്ദവും ഉണ്ടാകണമെങ്കിൽ ആദ്യം വേണ്ടത് സാമ്പത്തിക സുരക്ഷ തന്നെ. ഓരോ ചെറിയ ആവശ്യത്തിനും ഭർത്താവിനെയോ മക്കളെയോ ആശ്രയിക്കേണ്ടിവരുന്ന സ്ത്രീക്ക് കുടുംബത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരമോ അവകാശമോ ലഭിക്കണമെന്നില്ല. ചെറുതെങ്കിലും സ്വന്തമായ വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യം കൂടിയേതീരൂ.
സ്ത്രീശാക്തീകരണത്തിന് ഏറ്റവും പ്രായോഗികമായ ആശയമാണ് ഡോ. ലിസി ഷാജഹാൻ നിർദ്ദേശിക്കുന്നത്. ഓരോ സ്ത്രീയുടെയും ഏറ്റവും മികച്ച കഴിവു കണ്ടെത്തി സമൂഹത്തിന് മുൻപിലേക്ക് നയിക്കുക. വ്യക്തിഗത പരിശീലനം എന്ന രീതിയിലൂടെ ഒട്ടേറെ സ്ത്രീകൾ ഇതിനകം ഡോ. ലിസിയുടെ കൈപിടിച്ച് മുഖ്യധാരയിലേക്ക് നടന്നുകഴിഞ്ഞു.
നിങ്ങൾ സംരംഭകയോ ജോലി ഇല്ലാത്ത ആളോ നിലവിലെ ജോലിയിൽ തൃപ്തിയില്ലാത്തയാളോ ആകട്ടെ. സ്വന്തം കർമ്മ മേഖല തിരിച്ചറിഞ്ഞ് മുന്നേറാൻ നിങ്ങളെ പ്രാപ്തയാക്കാൻ പ്രത്യേക പരിശീലനം ലഭിക്കുന്നു. നിലവിലുള്ളതിനേക്കാൾ മികച്ച ജോലിയാണ് സ്വപ്നം എങ്കിൽ ആ ലക്ഷത്തിലേക്ക് കൂടെ നടക്കുവാനും കൈപിടിച്ചുയർത്തുവാനും തയ്യാർ. സമൂഹത്തിൽ നിങ്ങളാഗ്രഹിക്കുന്ന സ്വന്തം ഇടത്തിലേക്ക് എത്താൻ ബാഹ്യവും ആന്തരികവുമായ വാസനകളെ കണ്ടെത്തി പരിപോഷിപ്പിക്കുക, അതിന് ആവശ്യമായ മാനസിക പിന്തുണയും കൗൺസിലിങ്ങും നൽകുക – പരിശീലന രീതിയെ ചുരുക്കി ഇങ്ങനെ പറയാം.
കുടുംബത്തിലെ പല സമ്മർദ്ദങ്ങളും ബന്ധങ്ങളിലെ സങ്കീർണതകളും വൈകാരിക പ്രശ്നങ്ങളും ഒക്കെയാകാം പല സ്ത്രീകൾക്കും പുറത്തേക്ക് വരുവാനുള്ള തടസ്സം. ഇത്തരം വ്യക്തിപരമായ പ്രശ്നങ്ങൾക്ക് അവ കൃത്യമായി തിരിച്ചറിഞ്ഞുള്ള കൗൺസിലിംഗ് പ്രയോജനപ്പെടുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതോടെ നിങ്ങൾക്ക് പ്രൊഫഷണൽ ജീവിതത്തിന് തുടക്കമിടാം. തുടർന്നുള്ള യാത്രയിലും വിദഗ്ധ ഉപദേശം നൽകി കരുത്തുപകർന്നു കൂടെ നിൽക്കുന്നതാണ് ഈ പരിശീലന രീതി. ജോലി കണ്ടെത്താൻ സഹായിക്കുക എന്നതിനപ്പുറം നിങ്ങൾക്ക് അനുയോജ്യമായതിനെ കാണിച്ചുതന്ന് കഠിനാദ്ധ്വാനത്തിലൂടെ അതിനെ നേടിയെടുത്ത് എക്കാലവും സൂക്ഷിക്കാൻ നിങ്ങളെത്തന്നെ പ്രാപ്തരാക്കുന്ന പ്രായോഗിക പരിശീലനമാണ് നൽകുന്നത്.
കുടുംബത്തിലെ പല സമ്മർദ്ദങ്ങളും ബന്ധങ്ങളിലെ സങ്കീർണതകളും വൈകാരിക പ്രശ്നങ്ങളും ഒക്കെയാകാം പല സ്ത്രീകൾക്കും പുറത്തേക്ക് വരുവാനുള്ള തടസ്സം. ഇത്തരം വ്യക്തിപരമായ പ്രശ്നങ്ങൾക്ക് അവ കൃത്യമായി തിരിച്ചറിഞ്ഞുള്ള കൗൺസിലിംഗ് പ്രയോജനപ്പെടുന്നു. പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതോടെ നിങ്ങൾക്ക് പ്രൊഫഷണൽ ജീവിതത്തിന് തുടക്കമിടാം. തുടർന്നുള്ള യാത്രയിലും വിദഗ്ധ ഉപദേശം നൽകി കരുത്തുപകർന്നു കൂടെ നിൽക്കുന്നതാണ് ഈ പരിശീലന രീതി. ജോലി കണ്ടെത്താൻ സഹായിക്കുക എന്നതിനപ്പുറം നിങ്ങൾക്ക് അനുയോജ്യമായതിനെ കാണിച്ചുതന്ന് കഠിനാദ്ധ്വാനത്തിലൂടെ അതിനെ നേടിയെടുത്ത് എക്കാലവും സൂക്ഷിക്കാൻ നിങ്ങളെത്തന്നെ പ്രാപ്തരാക്കുന്ന പ്രായോഗിക പരിശീലനമാണ് നൽകുന്നത്.
കൈപിടിച്ച് കുട്ടികൾക്കൊപ്പം
മനശാസ്ത്ര കൗൺസിലിംഗ് രംഗത്തെ പരിചയ സമ്പത്തിൽ നിന്ന് സ്വന്തമായി രൂപപ്പെടുത്തിയ പരിശീലന രീതികളും ആയാണ് ആണ് ഡോ. ലിസി ഒരു കുട്ടിയെയും സമീപിക്കുന്നത്. കുട്ടികളെ ഗ്രൂപ്പായി പരിശീലിപ്പിച്ച വീണ്ടും അവരുടെ ദിവസങ്ങളിലേക്ക് തനിച്ചു വിടുന്ന രീതിയല്ല. കൃത്യമായ ഇടവേളകളിൽ തുടർ ഇടപെടലുകൾ നടത്തി ഓരോരുത്തരിലുമുള്ള ഊർജ്ജവും ആത്മവിശ്വാസവും പ്രചോദിപ്പിച്ചു നിർത്തുന്നു. ഇതിനായി കുട്ടികളെ വീട്ടിൽ വന്നു കാണുന്നതിനും സമയം കണ്ടെത്തുന്നു. കുട്ടിയുടെ പഠനാന്തരീക്ഷവും പഠനമുറിയും മറ്റു സാഹചര്യങ്ങളും പരിശീലനം നൽകുന്നയാൾ കണ്ടു മനസ്സിലാക്കുന്നത് ഏറെ ഗുണം ചെയ്യും. അതിനാൽ കോച്ച് കുട്ടികളുടെ വീടുകളിലെത്തി പഠനാന്തരീക്ഷം കുട്ടിയുടെ രീതികൾക്ക് അനുഗുണമായി തയ്യാറാക്കുന്നു. ഇത് കുട്ടികളെ കൂടുതൽ നന്നായി പഠിക്കാൻ പ്രചോദിപ്പിക്കുന്നു. കുട്ടികൾക്ക് അവരുടെ വഴി കാണിച്ചു കൊടുക്കുന്നതിനു പകരം കുറച്ചുദൂരം കൈപിടിച്ച് കൂടെ നടക്കുകയും പിന്നീട് അവരെ തനിച്ച് നടക്കാൻ പ്രാപ്തരാക്കുകയും ആണ് ചെയ്യേണ്ടത് എന്നാണ് ഡോക്ടർ ലിസിയുടെ അഭിപ്രായം.
പഠന വിഷയങ്ങളിൽ മാത്രമല്ല, പാഠ്യേതര പ്രവർത്തനങ്ങളിലും കലാകായിക വിഷയങ്ങളിലും ഉള്ള കഴിവുകളും വാസനകളും കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ഡോ. ലിസിക്ക് സ്വന്തമായ ടെക്നിക്കുകൾ ഉണ്ട്. കുട്ടികളുടെ സമ്പൂർണ്ണ മാനസിക, ശാരീരിക ആരോഗ്യം നിലനിർത്താൻ രക്ഷിതാക്കൾക്ക് ആവശ്യമായ പരിശീലനവും നൽകുന്നു. എങ്ങനെ പഠിക്കണമെന്നും പഠിച്ച കാര്യങ്ങൾ എപ്രകാരം ഓർമ്മയിൽ സൂക്ഷിക്കണമെന്നും റിവിഷൻ ടെക്നിക്കുകളെ കുറിച്ചും മനസ്സിലാക്കി കൊടുക്കുന്നു. കുട്ടികൾക്ക് പഠനത്തിൽ നിന്നും ശ്രദ്ധ പോകാതെ തുടരാനും എല്ലാ മാസവും വിലയിരുത്തൽ നടത്താനും പ്രത്യേകം ശ്രദ്ധ നൽകുന്നു.
സ്മാർട്ട് ലേണിംഗ് മൈൻഡ് പവർ ടെക്നിക്കുകൾ എന്നിവ കുട്ടികളിലേക്ക് പകരുന്നത് ഈ പരിശീലനപരിപാടിയുടെ പ്രത്യേകതയാണ്. കുട്ടികൾക്ക് അവർ ആഗ്രഹിക്കുന്ന ഉന്നതിയിലേക്ക് എത്തിച്ചേരുന്നതിന് ആവശ്യമായ മാനസിക പിന്തുണയും സഹായങ്ങളും കൂടെ നിന്നു തന്നെ ചെയ്തു കൊടുക്കുന്നു. ലക്ഷ്യ സാക്ഷാത്ക്കാരം വരെ കൂടെ നിൽക്കുക എന്ന ദീർഘകാല ഉത്തരവാദിത്വമാണ് ഡോക്ടർ ലിസി കുട്ടികൾക്കായി അർപ്പണമനോഭാവത്തോടെ ഏറ്റെടുക്കുന്നത്.
കൗമാരക്കാരുടെ മാനസിക വൈകാരിക പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനും മനശാസ്ത്ര വിദഗ്ധനായ ഡോക്ടർ ലിസ്സിക്ക് പ്രത്യേകതകളുണ്ട്. കൗമാരക്കാരിൽ പൊതുവേ കാണപ്പെടുന്ന ദേഷ്യം, ഉൽക്കണ്ഠ തുടങ്ങിയ പ്രശ്നങ്ങളെ അവരുടെ വൈകാരിക തലങ്ങളിൽ സ്പർശിക്കാതെ കൈകാര്യം ചെയ്യേണ്ടത്. അതുപോലെതന്നെ മുതിർന്നവരോടുള്ള പെരുമാറ്റം ധാർമിക ജീവിത മൂല്യങ്ങൾ എന്നിവയിലും കുട്ടികളെ ഏറ്റവും എടുക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മാനസിക പിരിമുറുക്കങ്ങൾ നേരിടാനും വൈകാരിക സന്തുലനം നിലനിർത്തിക്കൊണ്ട് പോകാനും കുട്ടികളെ പ്രാപ്തരാക്കുന്നുമുണ്ട്.
അക്കാദമിക് മികവും ഡിഗ്രിയും ഒക്കെയുണ്ടെങ്കിലും സ്വന്തമായി റിസർച്ച് ചെയ്തെടുത്ത രീതിയിലാണ് ഇപ്പോൾ പരിശീലനങ്ങൾ നൽകുന്നത്. ഒരു വ്യക്തിക്ക് പൂർണ്ണമായും മാറ്റം വേണമെങ്കിൽ ശരീരം, മനസ്സ്, ആത്മാവ് എന്നിങ്ങനെ എല്ലാ മേഖലകളിലും മാറ്റങ്ങൾ ഉണ്ടാകണം. ഇവർക്ക് യോഗ, എക്സർസൈസ്, മെഡിറ്റേഷൻ, എന്നിവ കൊടുക്കുന്നു. എന്താണ് അവർക്കിഷ്ടം എന്നു നോക്കി അതാണ് അവർക്ക് നൽകാറുള്ളത്. ഡോക്ടർ ഡാൻസ് സുംബാ അങ്ങനെ എന്തും. ശാരീരികമായും അവരെ ഒരുക്കിയ എടുക്കേണ്ടതുണ്ട്. അതിനുവേണ്ടി ഓരോരുത്തർക്കും ആവശ്യമായ തരത്തിൽ ഡയറ്റ് പ്ലാൻ കൊടുക്കും. പിന്നീടുള്ളത് മനസ്സാണ്. മനസ്സിൻറെ കാര്യത്തിൽ ചില പ്രശ്നങ്ങളുണ്ട്. ചിലർക്ക് തങ്ങളെ ഒന്നിനും കൊള്ളില്ല എന്ന ചിന്തയാകാം, ചിലർക്കാണെങ്കിൽ ആത്മവിശ്വാസക്കുറവ് ഉണ്ടാകാം. ഇങ്ങനെ ഉള്ളതിനെ മൈൻഡ് പവർ കോച്ചിംഗ് ലൂടെ മാറ്റിയെടുക്കാം. വിഷ്വലൈസേഷൻ, പ്രാർത്ഥന, റോൾ മോഡലിംഗ് തുടങ്ങി പലതരത്തിലുള്ള രീതികൾ ഉപയോഗിച്ച് പ്രാപ്തമാക്കുന്ന രീതിയാണ് ഇതിൽ ഡോ. ലിസിക്ക് ഉള്ളത്.
പ്രൊഫഷണൽ സമീപനത്തോട് ഒപ്പം പല മേഖലയിലും മികച്ച അക്കാദമിക മികവ് കൂടി നേടിയെടുക്കാൻ ഡോ. ലിസിക്ക് കഴിഞ്ഞു. ഒരു വ്യക്തിക്ക് തൻറെ ആയുസ്സിൽ നേടിയെടുക്കാൻ പ്രയാസമുള്ളത്ര അക്കാദമിക് യോഗ്യതകൾ നേടിയെടുത്തു. സൈക്കോളജിയിൽ മാത്രം 6 പിജി എടുത്തു. എല്ലാം അംഗീകൃത സർവകലാശാലയിൽ നിന്നും. ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നു. ഏത് പ്രൊഫഷനിൽ ആയാലും നമ്മൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം അല്ലെങ്കിൽ നമ്മൾ ഔട്ട് ഡേറ്റ് ആയിപ്പോവും. പഠനം ഒരു ഭാരമായി തോന്നിയിട്ടേയില്ല. പഠനത്തെ കുറിച്ചുള്ള ലിസിയുടെ കാഴ്ചപ്പാടുകൾ എല്ലാവർക്കും പ്രചോദനം നൽകുന്നതാണ്.
സ്ത്രീ ആയതിനെ പേരിൽ കാര്യമായ വെല്ലുവിളികൾ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ലൈഫ് കോച്ച് എന്ന ആശയം ആളുകളിലേക്ക് എത്തിക്കാൻ മാത്രമാണ് പ്രയാസം നേരിട്ടത്. എല്ലാം ഒറ്റയ്ക്കാണ് ചെയ്തുതുടങ്ങിയത് ഇപ്പോൾ എല്ലാറ്റിനും സഹായിക്കാൻ കൂടെ ഒരുപാട് പേരുണ്ട്. പെൺകുട്ടികളുടെ ഒരു നല്ല വിംഗ് തന്നെയുണ്ട്. ലിസിയുടെ ഇടപെടൽ മൂലം ജീവിതം മാറിയ പല വ്യക്തികളും ഈ സമൂഹത്തിലുണ്ട്. ഒരു ട്രെയിനിങ് പ്രോഗ്രാം അറ്റൻഡ് ചെയ്തതിനുശേഷം ഒരാൾ എൻറെ അടുത്ത് പേഴ്സണൽ പ്രോഗ്രാമിന് വന്നു. അവരുടെ താൽപര്യം ഓർണമെൻറ് മേക്കിങ് ആയിരുന്നു അവർക്ക് അറിയാവുന്നതും അതുമാത്രമായിരുന്നു. അവരോട് ഒരു എക്സിബിഷൻ ചെയ്യാൻ പറഞ്ഞു. അവർ എക്സിബിഷൻ നടത്തി. ഇപ്പോൾ ഓൺലൈനിലൂടെ അവർ വലിയ ബിസിനസ് ചെയ്യുന്നു. അവരുടെ ജീവിതം തന്നെ മാറ്റി മറിച്ചു ഇത്തരം അനുഭവങ്ങൾ നൽകുന്ന സന്തോഷം ചെറുതല്ല എന്ന് ലിസി പറയുന്നു. മിസിസ് കേരള, മിസ്സിസ് ഗ്ലോബൽ, ഫേസ് ഓഫ് കേരള, ട്രാൻസ്ജെൻഡർ ഷോ തുടങ്ങിയ പല ഷോകളുടെ ഓഡിഷൻ ജഡ്ജ് ആയിരുന്നു. ഇൻറർനാഷണൽ ട്രെയിനർ എന്ന രീതിയിലേക്ക് ലിസി വളർന്നു കഴിഞ്ഞു. എങ്കിലും കുറച്ചുകൂടി വിപുലമായ രീതിയിൽ വിദേശത്തും മറ്റുമുള്ള മലയാളികൾക്ക് കൂടി തന്റെ സേവനം എത്തിക്കാനാണ് ലിസിയുടെ അടുത്ത ശ്രമം.