Love more and give more

This is the full version of my article published in Pravasi Express Jan 2020 from Singapore.

In this article I talk about how to love more, give more and love unconditionally.

കൂടുതൽ സ്നേഹിക്കാം
കൂടുതൽ നൽകാം
ഒരുപാട് ആശങ്കകളുടെയും അനിശ്ചിതത്വങ്ങളുടെയും 2020 ആണ് വരുന്നത്.
ഇന്ന് നിൽക്കുന്ന മണ്ണിൽ ചവുട്ടി നിൽക്കാൻ നാളെ കഴിയുമോ എന്ന് നിശ്ചയമില്ലാത്ത അവസ്ഥയിലാണ് നാമുള്ളത് .
പരസ്പരം വിദ്വേഷവും വിഭാഗീയതയും പറക്കുകയാണ്. ഒന്നിച്ചു നിൽക്കണോ വെവ്വേറേ നിൽക്കണോ എന്ന ചോദ്യം മാത്രമാണ് മുന്നിലുള്ളത്.

ഒരുപാട് റെസൊല്യൂഷൻസ് എടുക്കുകയും അവയൊന്നും പാലിക്കാതിരിക്കുകയും ചെയ്യുന്ന ഒരു പുതുവർഷം അല്ല നമ്മുക്ക് വേണ്ടത്. മനസ്സിൽ നന്മ മാത്രം വിടരുന്ന പുതുവർഷം ആണ് നമ്മുക്ക് വേണ്ടത്. എല്ലാവരേയും ഒരുപോലെ സ്‌നേഹിക്കാനും ആരെയും വെറുക്കാതിരിക്കാനും ശീലിക്കാം.
കൂടുതൽ സ്നേഹിക്കാം
കൂടുതൽ നൽകാം
കൂടുതൽ പൊറുക്കാം
എന്നതാകട്ടേ നമ്മുടെ 2020 യിലെ ലക്ഷ്യം.
നമുക്ക് അ സ്നേഹമുണ്ട് നമ്മുടെ സുഹൃത്തുക്കളോട്, കുടുംബത്തോട്, ബന്ധുക്കളോട്, സഹപ്രവർത്തകരോട്, അങ്ങനെ നിരന്തരം ഇടപെടുന്ന മേഖലയിലെ എല്ലാവരോടും നമുക്ക് സ്നേഹമുണ്ട്. എന്നാൽ ഇതുവരെ കാണാത്ത പരിചയപ്പെടാത്ത ഒരാളെ നാം സ്നേഹിക്കുന്നുണ്ടാവില്ല. എന്നാൽ നമ്മൾ അറിയാത്ത വിദൂരത്തല്ല മനുഷ്യരെയും കൂടി നാം സ്നേഹിക്കണം. യെമെനിലോ, സിറിയയിലോ, ഇവിടെ കാശ്മീരിലോ, ആസ്സാമിലോ ഉള്ള ദുരിതമനുഭവിക്കുന്ന ഓരോ മനുഷ്യരോടും ഐക്യപ്പെടാനും അവരെ സ്നേഹിക്കാനും നമുക്ക് കഴിയണം. മതം, നാട്, രാജ്യം തുടങ്ങി നമ്മുടെ പരിമിതമായ അതിർത്തിക്കപ്പുറത്ത് വ്യത്യസ്തരായ മനുഷ്യരും നമ്മളെ പോലെ തന്നെയാണ് എന്ന് മനസ്സിലാക്കി ഓരോരുത്തരും സ്നേഹിക്കാനും ബഹുമാനിക്കാനും തയ്യാറാകുമ്പോൾ മാത്രമാണ് നാം ലോക പൗരന്മാരാകുന്നത് .
എല്ലാവരെയും സ്നേഹിക്കുക മാത്രമല്ല എല്ലാവരോടും പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യണം. അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരോട് തെറ്റ് ചെയ്യുന്നവരാണ് നമ്മളും. അതിനാൽ നമ്മളോട് തെറ്റ് ചെയ്തവരോട്, നമ്മളോട് മോശമായി സംസാരിച്ചവരോട്, ക്ഷമിക്കാൻ കഴിയണം. മനസ്സിൽ സ്നേഹവും നന്മയും ഉള്ളവർക്കാണ് മറ്റുള്ളവരോടു ക്ഷമിക്കാൻ കഴിയുക. ക്ഷമ ഒരു നല്ല ശീലമായി വളർത്തിയെടുക്കാൻ അതിനേക്കാൾ മഹത്തായി മറ്റൊന്നുമില്ല. മഹാത്മാഗാന്ധിയും മറ്റ് ആചാര്യന്മാരും പറഞ്ഞ കാര്യങ്ങൾ നിങ്ങൾ കേട്ടിരിക്കുമല്ലോ. ക്ഷമയും മറ്റുള്ളവരോട് എളുപ്പത്തിൽ പൊറുക്കാൻ കഴിയുന്നവർക്കും ആണ് ജീവിതത്തിൽ ശാന്തിയും സമാധാനവും ലഭിക്കുന്നത്.
കൂടുതൽ നൽകുക എന്നാൽ അത് സൽകർമ്മങ്ങൾക്കും ദാനധർമ്മങ്ങൾ മാത്രമല്ല. ഒരു അപരിചിതനെ നോക്കി ചിരിക്കാൻ കഴിയുന്നത് പോലും ഒരു വലിയ കാര്യമാണ്. നിങ്ങളുടെ പുഞ്ചിരി അത് കിട്ടുന്നയാൾക്ക് ചിലപ്പോൾ വലിയ സമ്മാനം ആയിരിക്കാം. നമ്മുടെ ചുറ്റിലും പ്രയാസം അനുഭവിക്കുന്ന നിരവധി മനുഷ്യരുണ്ട്. നമുക്ക് ലഭിച്ച സന്തോഷങ്ങൾ അവർക്കുകൂടി പങ്കിടാൻ കഴിയുമ്പോഴാണ് ജീവിതത്തിന് അർത്ഥം കൈവരുന്നത്.മറ്റുള്ളവരുടെ സന്തോഷത്തിന് കാരണമാകുക എന്ന് ചുരുക്കത്തിൽ പറയാം.
അതിന് നിരവധി വഴികളുണ്ട്. പ്രയാസങ്ങളും ദുഃഖങ്ങളും അനുഭവിക്കുന്നവർക്ക് താങ്ങാവാൻ ഞാൻ കഴിയുന്നതിനേക്കാൾ വലിയ നന്മ വേറെയില്ല.
എല്ലാവർക്കും സ്നേഹവും സന്തോഷവും വിരിയുന്ന 2020 ആശംസിക്കുന്നു.