കംഫർട്ട് സോണുകൾ പൊളിയട്ടെ, യാത്രകൾ തുടരട്ടെ

Consultant Psychologist and International Master Life Coach

മനോഹരമായ ഈ ലോകം നമുക്ക് കാണാനുള്ളതാണ്. അതിൽ ജെൻ വ്യത്യാസമോ പ്രായ വ്യത്യാസമോ ഇല്ലാതെ എല്ലാവർക്കും ആസ്വദിക്കാവുന്ന വിസ്മയങ്ങൾ ഉണ്ടുണ്ട്. യാത്ര ചെയ്യുക എന്നത് എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റേണ്ട ഒരു ശീലമാണ്. യാത്ര നമുക്ക് തരുന്ന അനുഭവങ്ങളും തിരിച്ചറിവുകളും ജീവിതത്തിൽ വളരെ പ്രധാനമാണ്. അത് മനോഹരമായ സ്ഥലങ്ങൾ കാണുക എന്നത് മാത്രമല്ല, വ്യത്യസ്തമായ നാട്ടുകാരെ നാട്ടുകാരും സംസ്ക്കാരവും അനുഭവിക്കുക എന്നതുകൂടിയാണ് ഓരോ യാത്രയും. മനുഷ്യനെ പ്രാക്റ്റിക്കലാവുകയും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടവരാക്കി മാറ്റുകയും ചെയ്യുന്നു.

നിങ്ങളുടെ കുടുംബജീവിതത്തിൽ നിന്നും തൊഴിൽ ജീവിതത്തിൽ നിന്നും ബ്രേക്കെടുക്കുന്നത് തീർച്ചയായും യാത്ര ചെയ്യണം. അത് പലപ്പോഴും നിങ്ങളുടെ സ്ട്രെസ്, ടെൻഷൻ, ഉത്കണ്ഠ എന്നിവ കുറയ്ക്കാനും പുതിയ മനുഷ്യരായി മടങ്ങിവരാനും സഹായിക്കും. വിവാഹം കഴിഞ്ഞവരാണെങ്കിൽ കുടുംബത്തോടൊപ്പമോ യാത്ര ചെയ്യുന്നതോ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതോ പരിഗണിക്കാം. പലപ്പോഴും കുടുംബത്തിലെ എല്ലാവർക്കും ഒരേ ഇഷ്ടങ്ങളായിരിക്കില്ല. ഒരാൾക്ക് തീർത്ഥാടനത്തിന് ആണെങ്കിൽ മറ്റൊരാൾക്ക് മലകയറ്റമാവാം ഇഷ്ടം. അങ്ങനെയുള്ള സാഹചര്യങ്ങളിൽ ഒന്നിച്ച് പോകാതെ വെവ്വേറെ പോകുന്നതാണ് നല്ലത്.

കുടുംബത്തോടൊപ്പമോ അല്ലെങ്കിൽ ഒറ്റയ്ക്ക് എങ്ങനെ യാത്ര ചെയ്യണമെന്ന് ആലോചിക്കാവുന്നതാണ്. ഇന്ന് എവിടെയും പോകാൻ സൗകര്യങ്ങളാണ് നാട്ടിലുള്ളത്.

അത്തരം ഗ്രൂപ്പുകളുടെ കൂടെ പോകുകയോ സുഹൃത്തുക്കളുമായി ചേർന്ന് യാത്ര പ്ലാൻ ചെയ്യുകയോ ആവാം. സ്ത്രീകൾ തനിച്ച് ലോകത്തിന്റെ ഏതു കോണിലേക്കും വളരെ കൂളായി യാത്ര ചെയ്യുന്ന ഒരു കാലത്തിലാണ് നമ്മളുള്ളത്. യാത്ര അത്രയും എളുപ്പവും ആയാസരഹിതവുമായി മാറിയിരിക്കുന്നു. ഏതു യാത്രയ്ക്കും ആവശ്യമായ പ്ലാനിങ്ങുകൾ നടത്താൻ ഒരു മൊബൈൽ ഫോണോ കംപ്യൂട്ടറോ ധാരാളം. യാത്രയ്ക്കാവശ്യമായ ഐറ്റിനറി ഉണ്ടാക്കിത്തരുന്ന എഐ സംവിധാനങ്ങൾ പോലുമുണ്ട്.

അങ്ങനെ യാത്രയ്ക്കാവശ്യമായ സൗകര്യങ്ങൾ വളരെ ലളിതമായും വേഗത്തിലും ലഭ്യമാണ്. ഇനി വേണ്ടത് യാത്രയ്ക്ക് തയ്യാറാവേണ്ട മനസ്സുകളാണ്. യാത്ര ചെയ്യാൻ താല്പര്യമില്ലാത്തവർ വിരളമായിരിക്കും. എന്നാൽ, പലരെയും, പ്രത്യേകിച്ച് സ്ത്രീകളെ അതിൽനിന്ന് പിൻവലിക്കുന്നത് അവരുടെ കുടുംബസാഹചര്യങ്ങളായിരിക്കും. രണ്ടു ദിവസം ഞാൻ മാറിനിന്നാൽ ആകെ തകിടം മറിയുമെന്ന പേടിയിലാണ് പലപ്പോഴും സ്ത്രീകൾ യാത്രകൾക്ക് മുതിരാത്തത്. അങ്ങനെയൊരു ആലോചനയില്ലാതെ പുരുഷന്മാർക്ക് യാത്ര ചെയ്യാൻ കഴിയുമെങ്കിൽ സ്ത്രീകൾക്കും അതിന് കഴിയണം. രണ്ടുദിവസം പുരുഷന്മാർ വീട്ടിലെ കാര്യങ്ങൾ നോക്കട്ടെ. കുട്ടികളെയും വീട്ടിലെ മറ്റുള്ളവരെയും തുടക്കത്തിലേ ഇത് ശീലിപ്പിച്ചാൽ മതിയാകും. അമ്മ വീട്ടിലില്ലെങ്കിലും എല്ലാം കൃത്യമായി നടക്കുമെന്നത് വീട്ടുജോലികൾ ചെയ്യിപ്പിച്ചുകൊണ്ട് അവരെ ശീലിപ്പിക്കണം. അതിനായി വീട്ടിലുള്ള എല്ലാവരെയും ഉത്തരവാദിത്തമുള്ളവരാക്കി മാറ്റണം. അതിന് സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും സഹകരിക്കണം.

തൊഴിൽ ജീവിതത്തിൽ നിന്നു മാത്രമല്ല, കുടുംബജീവിതത്തിൽ നിന്ന് ബ്രേക്ക് എടുത്തു പോകുന്നവരും ഇന്ന് ധാരാളമാണ്, പ്രത്യേകിച്ച് സ്ത്രീകൾ. സ്വന്തം സന്തോഷങ്ങൾ കോംപ്രമൈസ് ചെയ്ത് കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച് തന്റെ നല്ലകാലം നഷ്ടപ്പെട്ടു എന്ന തിരിച്ചറിവിൽ നിന്നാണ് പലപ്പോഴും സ്ത്രീകളുടെ ഇത്തരം യാത്രകൾ സംഭവിക്കുന്നത്. അങ്ങനെ നല്ലകാലം നഷ്ടപ്പെടാൻ അനുവദിക്കരുത്. ജീവിതത്തിൽ നിങ്ങൾ സ്വതന്ത്രരായി, ജോലിയുള്ളവരായി, വരുമാനമുള്ളവരായി മാറിക്കഴിഞ്ഞാൽ എവിടെയും കെട്ടിയിടാതെ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുക. അതിനായി കാത്തിരിക്കുകയോ അതിനുള്ള സമയമായിട്ടില്ല എന്ന് ആലോചിക്കുകയോ ചെയ്യരുത്. നല്ല സമയം എപ്പോഴെങ്കിലുമല്ല, ഇപ്പോഴാണ്.

യാത്ര മനസ്സിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും കൂടുതൽ വ്യക്തത നൽകുന്നു. നമ്മുടെ കംഫർട്ട് സോണുകളെ അത് പൊളിച്ചെറിയുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളിൽ ജീവിക്കാനും അഡ്ജസ്റ്റ് ചെയ്യാനും പഠിക്കുന്നു. വ്യത്യസ്തരായ മനുഷ്യരും അവരുടെ ചിന്തകളും സംസ്ക്കാരങ്ങളും ഭക്ഷണവും കാണാനും ഉൾക്കൊള്ളാനുമുള്ള വിശാലത സൃഷ്ടിക്കുന്നു.

ജീവിതത്തിൽ യാത്രകൾക്കായുള്ള ഇടവേളകൾ കണ്ടുപിടിക്കപ്പെടട്ടെ. എല്ലാവരും യാത്ര ചെയ്യുന്ന ഒരു പുതിയലോകം രൂപപ്പെടട്ടെ.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *