ഡിജിറ്റൽ ഡിടോക്സ്; നിങ്ങൾക്കുള്ള സന്ദേശം

Consultant Psychologist and International Master Life Coach

ഡിജിറ്റൽ മീഡിയയുടെ ഉപയോഗം വളരെ കൂടുതലുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എന്നാൽ ഇതിന്റെ അമിത ഉപയോഗം സാങ്കേതികവിദ്യയുടെയും സഹായമില്ലാത്ത യുഗമായി ഇത് പലപ്പോഴും ആളുകളെ ഉൾവലിയുന്നതിനും സാമൂഹികബന്ധങ്ങൾ കുറയുന്നതിനും ഇടയാക്കുന്നു. ഡിജിറ്റൽ ഉപയോഗം കൂടുന്നത് പലരിൽ മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്.

ഡിജിറ്റൽ ഓവർലോഡിന്റെ പ്രത്യാഘാതങ്ങൾ

  1. മാനസികാരോഗ്യത്തെ ബാധിക്കുന്നു

വർധിച്ച ഉത്കണ്ഠ, സമ്മർദ്ദം, ഫോമോ (നഷ്ടപ്പെട്ടുപോകുമോ എന്ന ഭയം) തുടങ്ങിയ മാനസിക പ്രശ്നങ്ങൾക്ക് ഡിജിറ്റൽ അമിത ഉപയോഗം കാരണമാകുന്നുണ്ട്. അമിതമായ സ്ക്രീൻ സമയവും ആരോഗ്യകരമായ ഉറക്കവും തമ്മിൽ ബന്ധമുണ്ട്. സ്ക്രീൻ സമയം കൂടുന്നത് ഉറക്കത്തിന്റെ ക്വാളിറ്റി കുറയ്ക്കുന്നു. ശരിയായ ഉറക്കമില്ലാത്ത അവസ്ഥ മനുഷ്യരെ ദേഷ്യക്കാരായി മാറ്റിയെടുക്കാൻ തുടങ്ങും.

സ്ഥിരമായി നോട്ടിഫിക്കേഷനുകളും മെസേജുകളും വരുന്നത് ജോലികൾ ശ്രദ്ധയോടെ ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു. റീലുകൾ പോലുള്ള ഷോർട്ട് വീഡിയോകൾ ധാരളമായി കാണുന്നതും പലരിലും ശ്രദ്ധ വ്യതിചലിക്കാൻ കാരണമാകുന്നു.

  1. ശാരീരികാരോഗ്യത്തെ ബാധിക്കുന്നു

അമിതമായി ഫോണോ ലാപ്ടോപ്പോ ഉപയോഗിക്കുന്നവരിൽ കണ്ണിന്റെ ആരോഗ്യത്തെയും സുഖത്തെയും ബാധിക്കുന്ന ഡിജിറ്റൽ ഐ സിൻഡ്രോം എന്നറിയപ്പെടുന്ന അവസ്ഥയുണ്ടാക്കുന്നു.

സ്ഥിരമായി ഇരുന്നോ കിടന്നോ ഉപയോഗിക്കുന്നതിനാൽ പോസ്റ്റർ പ്രശ്നം, കഴുത്തുവേദന, നടുവേദന പോലുള്ള പ്രശ്നങ്ങൾക്കും കാരണമാകുന്നു. വ്യായാമമില്ലാത്ത ജീവിതശൈലിയും ഇതിന്റെ ദീർഘകാല ഫലമാണ്. മറ്റൊരു പ്രത്യാഘാതമാണ്.

  1. സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങൾ

വ്യക്തിബന്ധങ്ങളുടെ ഗുണനിലവാരം കുറയുന്നു. കൂടുതൽ സമയവും ഫോണിലോ ലാപ്ടോപ്പിലോ ചെലവഴിക്കുന്നതിനാൽ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ സമയം ചെലവഴിക്കുന്നത് കുറയുകയും അത് സാഹചര്യം വ്യക്തിബന്ധങ്ങളുടെ ആഴവും ശക്തിയും കുറഞ്ഞില്ലാതാകാൻ കാരണമാവുകയും ചെയ്യുന്നു. ആഴത്തിൽ ഇടപെടാനോ ഇമോഷണൽ സ്കില്ലോ മറ്റുള്ളവരോടുള്ള കഴിവ് കുറയുന്നു. പലപ്പോഴും ആ സ്കില്ലും പുറം നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കാതെ ഫോണിലോ മറ്റോ സമയം ചെലവഴിക്കുന്നവർ ജീവിതത്തിലെ പല സന്തോഷകരമായ നിമിഷങ്ങളും നഷ്ടപ്പെടുത്തുന്നു.

ഡിജിറ്റൽ ഡിടോക്സിന്റെ ഗുണങ്ങൾ

  1. ഏകാഗ്രത മെച്ചപ്പെടുത്തുക: മനസ്സിന് ക്ലാരിറ്റിയും ശ്രദ്ധയും കൂട്ടുന്നു. ഉദാസീനത മാറി സർഗാത്മകത കൂട്ടുന്നു. മറ്റുള്ളവരാൽ സ്വാധീനിക്കപ്പെടുന്നത് കുറയുന്നതിനാൽ സ്വന്തം കാര്യങ്ങളിൽ/തൊഴിലിൽ വ്യക്തത ലഭിക്കുന്നു.
  2. വൈകാരിക നിയന്ത്രണത്തിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും സഹായിക്കുന്നു.
  3. മെച്ചപ്പെട്ട സ്ലീപ് പാറ്റേണുകൾ: ഫോൺ ഉപയോഗം കുറയ്ക്കുന്നതോടെ ഉറക്കം മെച്ചപ്പെടുന്നു. അതുവഴി ശാരീരിക-മാനസിക ആരോഗ്യവും കൈവരിക്കാൻ ഇടയാകും.
  4. ജീവിതമൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കുന്നു.
  5. ദൃഢമായ ബന്ധങ്ങൾ: തടസ്സങ്ങളില്ലാതെ പ്രിയപ്പെട്ടവരുമായി ഗുണമേന്മയുള്ള സമയം ചെലവഴിച്ച് തുടങ്ങുന്നത് മനസ്സിന് സന്തോഷവും സമാധാനവും നൽകുന്നു.
  6. ഓഫ്‌ലൈൻ പ്രവർത്തനങ്ങളിൽ നിന്നും സന്തോഷം കണ്ടെത്തുക: ഡിജിറ്റൽ ഉപകരണങ്ങളില്ലാതെയുള്ള സന്തോഷങ്ങളിലേക്ക് കടന്നുപോകാൻ ഹോബികളിൽ ഏർപ്പെടുകയോ വായിക്കുകയോ പ്രകൃതിയിൽ സമയം ചെലവഴിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ വ്യക്തിവികാസത്തെ സഹായിക്കുന്നു.

ഡിജിറ്റൽ ഡിടോക്സിനുള്ള പ്രായോഗിക മാർഗങ്ങൾ

  1. അതിരുകൾ നിശ്ചയിക്കുക: ഫോൺ ഫ്രീ, നോ-ഫോൺ സോണുകൾ സൃഷ്ടിക്കുക (ഉദാ: കിച്ചൺ, ഡൈനിംഗ് ടേബിൾ). ഭക്ഷണസമയത്തോ ഉറങ്ങുന്നതിന് മുമ്പോ പോലെയുള്ള സമയങ്ങളിൽ ഫോൺ ഉപയോഗിക്കില്ല എന്ന് തീരുമാനിക്കുക.
  2. സാങ്കേതികവിദ്യ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക: അനാവശ്യമായ ആപ്പുകൾ, അറിയിപ്പുകൾ എന്നിവ ഓഫ് ചെയ്യുക. സ്ക്രീൻ സമയം ട്രാക്ക് ചെയ്യാനും പരിമിതപ്പെടുത്താനും ആപ്പുകളോ ഫീച്ചറുകളോ ഉപയോഗിക്കുക.
  3. പൂർണ്ണമായി ഇടവേള എടുക്കുക: ഇടയ്ക്കിടെ മിതമായി ആഴ്ചയിലൊരിക്കൽ 24 മണിക്കൂർ ഡിടോക്സ് പോലെയുള്ള ഷെഡ്യൂളിൽ ലക്ഷ്യങ്ങൾ മാറ്റം വെക്കുക. ദൈർഘ്യം ക്രമേണ വർദ്ധിപ്പിക്കുക.
  4. ഓഫ്‌ലൈൻ പ്രവർത്തനങ്ങളിൽ ഏർപ്പെടുക: സമയം ചെലവഴിക്കാൻ ഗാർഡനിംഗ്, യോഗ, വായനയോ പ്രോജക്റ്റുകൾ അല്ലെങ്കിൽ സന്നദ്ധപ്രവർത്തനം എന്നിവയെല്ലാം നല്ല മാർഗമാണ്. ഓരോരുത്തരുടെ താല്പര്യാനുസരണം തിരഞ്ഞെടുക്കാം.
  5. പിന്തുണയും സംവിധാനം സൃഷ്ടിക്കുക: ഡിടോക്സ് സമയത്ത് ഫോൺ സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ പ്രോത്സാഹിപ്പിക്കുക. പരസ്പരം പ്രചോദനമായി തുടങ്ങാൻ അനുഭവങ്ങൾ പങ്കിടുക.
  6. സ്വന്തം ആരോഗ്യത്തെയും ആവശ്യങ്ങളെയും മാനിച്ചുകൊണ്ടാണ് ഡിജിറ്റൽ ഉപകരണങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക. ഓർമ്മിക്കുക ഡിടോക്സ് നിങ്ങളെ ലോകത്തിൽ നിന്ന് വിച്ഛേദിക്കുന്നില്ല, അത് നിങ്ങളെ യഥാർത്ഥത്തിൽ പ്രാധാന്യമുള്ള കാര്യങ്ങളുമായി കൂടുതൽ ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

Similar Posts

Leave a Reply

Your email address will not be published. Required fields are marked *